ലണ്ടന്‍:ബ്രിട്ടിഷ് പാസ്പോര്‍ട്ടിന്റെ രൂപവും ഭാവവും മാറി.അഞ്ചുവര്‍ഷത്തിനുശേഷമാണ് പാസ്പോര്‍ട്ടിന്റെ നിറവും ഘടനയും മാറിയത്. വ്യാജനിര്‍മിതി എളുപ്പമല്ലാത്ത വിധത്തില്‍ ഡിജിറ്റല്‍ ഫ്രണ്ട്ലി ആയിട്ടാണ് പാസ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കിയത്. ബ്രിട്ടിഷ് പാസ്പോര്‍ട്ടിന്റെ രൂപകല്‍പ്പനയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സമൂലമായ വരുത്തിയത്.
പുതുതായി നല്‍കുന്ന പാസ്പോര്‍ട്ടില്‍ കിംഗ് ചാള്‍സ് മൂന്നാമന്റെ രാജകീയ ചിഹ്നമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. പാസ്പോര്‍ട്ടിന്റെ അകത്തെ വീസ പേജുകളില്‍ ബ്രിട്ടനിലെ നാല് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യുനെസ്കോ സംരക്ഷിത പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍ നെവിസ്, ദി ലേക്ക് ഡിസ്ട്രിക്റ്റ്, ത്രീ ക്ളിഫ്സ് ബേ, ജയന്റ്സ് കോസ്വേ എന്നിവയാണിവ.നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ കാലാവധി തീരുന്നത് വരെ പൂര്‍ണ്ണമായും സാധുവായിരിക്കും. ഡിസംബര്‍ മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ രൂപകല്‍പ്പനയിലുള്ള പാസ്പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങും. ഈ വര്‍ഷം ഏപ്രിലില്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിരുന്നു:

Comments: